Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എറണാകുളത്ത് കോവിഡ് രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

എറണാകുളത്ത് കോവിഡ് രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. തോപ്പുംപടി സ്വദേശിയായ 66കാരന്റെ ആരോഗ്യനിലയാണ് അത്യാസന്ന നിലയില്‍ തുടരുന്നത്. പ്രേമഹത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28ന് ഇദ്ദേഹത്തെ കളമശേരിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹം ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നോഡല്‍ ഓഫീസറായ ഡോ ഫതഹുദ്ദീനാണ് രോഗിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi