കൊച്ചി: എറണാകുളത്ത് എളങ്കുന്നപുഴയില്‍ വള്ളം മറിഞ്ഞു മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. ഇന്നുപുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രണ്ടുവള്ളങ്ങളിലായി മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും അപകടസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
എളങ്കുന്നപ്പുഴ പൂക്കാട് ഭാഗത്തു രണ്ടുവഞ്ചികളിലായി നാലുപേരാണ് മീന്‍ പിടിക്കാന്‍ പോയത്.അതിലുള്ള മൂന്നു പേരെയാണ് കാണാതായത് . പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്ബലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് വള്ളം മറിഞ്ഞു കാണാതായത് . എന്നാല്‍ ഇവരോടപ്പമുള്ള നാലാമത്തെ ആള്‍ രക്ഷപെടുകയായിരുന്നു.
നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

