Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എസ് എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

എസ് എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം; എസ് എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ എത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊല്ലം എസ് എന്‍ കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ച പണത്തില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നതായിരുന്നു കേസ്. 15 വര്‍ഷം മുന്‍പ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ക്രൈംബ്രാഞ്ചിനെ അടക്കം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ഫണ്ടില്‍ വെള്ളാപ്പള്ളി നടേശന്‍ ക്രമക്കേട് നടത്തി എന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തല്‍. വെട്ടിപ്പ്, വിശ്വാസവഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ വെള്ളാപ്പള്ളി നടേശനെതിരെ നിലനില്‍ക്കുമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

വെള്ളാപ്പള്ളിക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെ സംബന്ധിച്ച്‌ ക്രൈംബ്രാഞ്ചിനെ അടക്കം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിര്‍ദേശിക്കുന്ന സമയത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് താക്കീതാണ് കോടതി നല്‍കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi