കോവളം: ദക്ഷിണേന്ത്യയിലെ ട്രാവല്‍ ട്രേഡ് എക്‌സ്‌പോ ഗേ്‌ളാബല്‍ ട്രാവല്‍ മാർക്കറ്റിന്റെ രണ്ടാം പതിപ്പ് ഇന്ന് 6 മണിക്ക് കോവളത്ത് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
ദക്ഷിണകേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ യോജിപ്പിച്ചുള്ള വ്യത്യസ്ത ടൂറിസം സർക്കീറ്റുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും. എം.വിൻസന്റ് എം.എല്‍എ അധ്യക്ഷത വഹിക്കും.
സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം ട്രാവിൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി തവസ് വെഞ്ചേഴ്‌സ് മെട്രോ മാർട്ട് എന്നിവ ചേർന്ന് കേരള ഇന്ത്യ ടൂറിസത്തിന്റെയു സഹകരണത്തോടെയാണ് ജിടിഎം 2026 സംഘടിപ്പിക്കുന്നത്. സമാപനസമ്മേളനം 5 ന് 6 ന് കോവളം വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും. എക്‌സ്‌പോയിലേക്ക് 5 ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവും.

