Tuesday, 12 Nov, 6.08 pm കലാകൗമുദി

കേരളം
ഗു​രു​വാ​യൂ​ര്‍ അ​മ്ബ​ല​ത്തി​ല്‍ സുരക്ഷാ വീഴ്ച: ഭണ്ഡാരത്തിനുള്ളില്‍ വെടിയുണ്ട

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ അമ്ബലത്തില്‍ വന്‍ സുരക്ഷാ വീഴ്ച. നാലമ്ബലത്തിനുള്ളിലെ ഭണ്ഡാരത്തിനുള്ളില്‍ വെടിയുണ്ട കണ്ടെത്തി. ഒന്‍പത് എംഎം പിസ്റ്റളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്നയിടമാണ് നാലമ്ബലം. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ഒരു മാസം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരും. കാരണം നാലമ്ബലത്തിനുള്ളിലെ ഭണ്ഡാരം മാസത്തിലൊരിക്കലാണ് തുറക്കുന്നത്. കാണിക്ക എണ്ണുന്നതിനായി തുറന്നപ്പോഴാണ് വെടിയുണ്ട കണ്ടെടുത്തത്. സംഭവം പോലീസ് അന്വേഷിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top