Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാര്‍ക്ക് അപകടത്തില്‍ കേസെടുത്ത് പൊലീസ്

ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാര്‍ക്ക് അപകടത്തില്‍ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തില്‍ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്‍കും.

അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉള്‍പ്പെട്ടിരുന്നു.അപകടം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ പാർക്കില്‍ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാപ്പി ലാൻഡില്‍ മുൻപും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച്‌ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.അതേസമയം, ഉയർന്ന് പൊങ്ങിയ സമയത്ത് റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. 26 പേരാണ് അപകടസമയത്ത് ജയന്റ് വീലില്‍ ഉണ്ടായിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi