Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി നടത്തുന്നത് കള്ളപ്രചാരണം; പുറത്തുവന്നത് വ്യാജമൊഴി; വീണയുടെ മൗനം തെറ്റായി വ്യാഖ്യാനിക്കുന്നു

ഇഡി നടത്തുന്നത് കള്ളപ്രചാരണം; പുറത്തുവന്നത് വ്യാജമൊഴി; വീണയുടെ മൗനം തെറ്റായി വ്യാഖ്യാനിക്കുന്നു

കോഴിക്കോട്: മാസപ്പടിക്കേസിലെ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച്‌ മുഹമ്മദ് റിയാസ് എംഎല്‍എ. അന്വേഷണത്തിലെ മൊഴി എന്ന പേരില്‍ ഇഡി കള്ളപ്രചാരണമാണ് നടത്തുന്നതെന്നും നല്‍കാത്ത മൊഴിയാണ് വീണയുടെ പേരില്‍ പുറത്തുവന്നതെന്നും റിയാസ് ആരോപിച്ചു.

ഇഡി നടത്തുന്ന നീക്കളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മേയ് 27 ന് നടന്ന ഇഡി റെയിഡിനു ശേഷം പല കഥകളും പ്രചരിച്ചു. വീണയുടെ മൗനം തെറ്റായി വ്യാഖ്യാനിച്ചു. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്.

ഷെല്‍ കമ്പനിയാണ് ലേക്കര്‍ ഇന്ത്യ എന്നായിരുന്നു പ്രചാരണം. എന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഈ കമ്പനിയെ കുറിച്ച്‌ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്റെ സുഹൃത്തിനെ ഇഡി ചോദ്യം ചെയ്തു. സുഹൃത്തിന്റെ വീട് റെയിഡ് ചെയ്തിട്ടും ഒന്നും കിട്ടിയില്ല. പിണറായി പറഞ്ഞിട്ട് നടത്തിയ ഇടപാടുകളാണെന്ന് പറയണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അയാളോട് ആവശ്യപ്പെട്ടു. പിണറായിയെ പരിചയമില്ലെന്നു പറഞ്ഞപ്പോള്‍ മകളെ കേസില്‍ പെടുത്തുമെന്ന് സുഹൃത്തിനെ ഭീഷണിപ്പെടുത്തിയെന്നും റിയാസ് ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi