തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
ദൈവനാമത്തിലാണ് സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, എ.പി.അനില്‍ കുമാര്‍, എന്‍.ഷംസുദ്ദീന്‍, പി.സി.വിഷ്ണുനാഥ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ.മുരളീധരന്‍ ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയില്‍ രണ്ട് വനിതകളുണ്ട്. മുഖ്യമന്ത്രിയടക്കം 12 പേരാണ് കോണ്‍ഗ്രസിന് മന്ത്രിസഭയിലുള്ളത്. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, എ.പി.അനില്‍കുമാര്‍, എന്‍.ഷംസുദ്ദീന്‍, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീര്‍, വി.ഇ.അബ്ദുല്‍ ഗഫൂര്‍, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. ഗസറ്റ് വിജ്ഞാപനത്തില്‍ അടുത്ത വിസ്മയങ്ങള്‍ നോക്കിക്കൊള്ളൂ എന്നും സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗിന് 5 മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഓരോ മന്ത്രി വീതവുമാണുള്ളത്. ഓരോ മന്ത്രിസ്ഥാനം വീതം രണ്ടര വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസും മുസ്ലിം ലീഗും പാര്‍ട്ടിക്കുള്ളില്‍ വീതംവയ്ക്കും. ലീഗില്‍നിന്ന് രണ്ടര വര്‍ഷത്തിനു ശേഷം പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ആരെയാണു മാറ്റുകയെന്ന് അപ്പോള്‍ തീരുമാനിക്കും.
ഏകാംഗ കക്ഷികളില്‍ അനൂപ് ജേക്കബും മാണി സി.കാപ്പനും തമ്മിലും മന്ത്രിസ്ഥാനം വീതംവയ്ക്കും. ആദ്യ ടേം അനൂപിനാണ്. ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും എന്നാല്‍ മുന്നണിയെ പ്രതിസന്ധിയിലാക്കാനില്ലെന്നും അറിയിച്ചാണ് മാണി സി.കാപ്പന്‍ വഴങ്ങിയത്. അതേസമയം, മുഴുവന്‍ ടേം വേണമെന്ന നിലപാടിലാണ് അനൂപ്. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിക്കു പുറമേ ചീഫ് വിപ്പും ലഭിച്ചു. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ.ജനീഷുള്‍പ്പെടെ 6 പുതുമുഖ എംഎല്‍എമാര്‍ മന്ത്രിമാരാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ് എന്നിവരും മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചു.
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. ആഭ്യന്തരവും വിജിലന്‍സും രമേശ് ചെന്നിത്തലയ്ക്ക്. സണ്ണി ജോസഫ് (റവന്യു), കെ.മുരളീധരന്‍ (ആരോഗ്യം, ദേവസ്വം), എം.ലിജു (എക്‌സൈസ്), കെ.എ.തുളസി (പട്ടികവിഭാഗ, പിന്നാക്ക ക്ഷേമം), ബിന്ദു കൃഷ്ണ (വനിതാശിശു ക്ഷേമം) എന്നിവരുടെ വകുപ്പുകളിലും ധാരണയായി. വൈദ്യുതി വകുപ്പാണ് ലഭിക്കുകയെന്ന സൂചനയ്ക്കു പിന്നാലെ മുരളീധരന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ആരോഗ്യത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്ന എ.പി.അനില്‍കുമാറിന് വൈദ്യുതി ലഭിച്ചേക്കും.
ടി.സിദ്ദീഖ് വനം, പി.സി.വിഷ്ണുനാഥ് ടൂറിസം, സാംസ്‌കാരികം, റോജി എം.ജോണ്‍ ഉന്നത വിദ്യാഭ്യാസം, ഒ.ജെ.ജനീഷ് യുവജനക്ഷേമം എന്നിങ്ങനെ അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഘടകകക്ഷി നേതാക്കളില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുന്‍പ് കൈകാര്യം ചെയ്ത വ്യവസായവും ഐടിയും തന്നെ ലഭിക്കും. മോന്‍സ് ജോസഫിനു ജലവിഭവവും സി.പി.ജോണിനു ഗതാഗതവും ലഭിക്കും. ഷിബു ബേബി ജോണ്‍ ജലവിഭവമാണ് ആവശ്യപ്പെട്ടതെങ്കിലും പകരം വകുപ്പായിട്ടില്ല. അനൂപ് ജേക്കബിന്റെ വകുപ്പ് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
May 18, 2026 09:55 IST
കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ തലസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ എത്തി സ്വീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, രേവന്ത് റെഡ്ഡി എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
പതിനായിരക്കണക്കിന് ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. സത്യപ്രതിജ്ഞ വേദിയില്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. എംഎല്‍എമാര്‍ക്കും പാര്‍ട്ടി നേതാക്കളും ഉള്‍പ്പടെ ഇരിപ്പിടം പോലും ലഭിച്ചിട്ടില്ല. വിവിഐപി നിരയില്‍ പോലും പ്രവര്‍ത്തകര്‍ നിറഞ്ഞുകഴിഞ്ഞു. മുന്‍ നിരയിലെ തിരക്ക് ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.

