Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാക്കനാട് ഒബ്സര്‍വേഷൻ ഹോമില്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

കാക്കനാട് ഒബ്സര്‍വേഷൻ ഹോമില്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

കാക്കനാട്: തൃക്കാക്കര ഫാമിലി ഹെല്‍ത്ത് സെന്റർ, ജുവനൈല്‍ ജസ്റ്റിസ് ബോർഡ്, കാക്കനാട് ഒബ്സർവേഷൻ ഹോം ഫോർ ബോയ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒബ്സർവേഷൻ ഹോമിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പും വ്യക്തിശുചിത്വ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ശിശു സംരക്ഷണ യൂണിറ്റിന്റെ 'കാവല്‍' പ്രോഗ്രാമിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.

ഒബ്സർവേഷൻ ഹോം സൂപ്രണ്ട് പി.എസ്. സിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നിതുല്യ വ്യക്തിശുചിത്വത്തെക്കുറിച്ച്‌ ക്ലാസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ അഡ്വ. ശ്രീജ കെ.എസ്., അഡ്വ. നളിനി പി. എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi