Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാക്കനാട് വാടക വീടെടുത്ത് ലിവിംഗ് ടുഗദര്‍, നൃത്താധ്യാപികയെ വിവാഹ വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് പരാതി കേസെടുത്തു

കാക്കനാട് വാടക വീടെടുത്ത് ലിവിംഗ് ടുഗദര്‍, നൃത്താധ്യാപികയെ വിവാഹ വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് പരാതി കേസെടുത്തു

കോഴിക്കോട്: ലിവിംഗ് ടുഗദര്‍ പങ്കാളിയായ തന്നെ വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം കബളിപ്പിച്ച ശേഷം യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവഹം ചെയ്‌തെന്ന പരാതിയുമായി നൃത്താധ്യാപിക രംഗത്ത്.

തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്‌തെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിക്കോട് കായക്കൊടി സ്വദേശിയായ യുവാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

പരാതിക്കാരിയും യുവാവും 2021 ഏപ്രില്‍ മുതലാണ് അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വാടക വീടെടുത്ത് ലിവിംഗ് ടുഗദറായി കഴിഞ്ഞുവരികയായിരുന്നു. പിന്നീട് ആലപ്പുഴയിലും വട്ടോളിയിലുമുള്ള വാടക വീടുകളിലും യുവാവിന്റെ കായക്കൊടിയിലുള്ള വീട്ടിലും വെച്ച്‌ നിരന്തരം ശാരീരികമായി ഉപയോഗിച്ചു. പിന്നീട് 2023 സെപ്റ്റംബറില്‍ പ്രതി വിദേശത്തേക്ക് പോയതിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഈ കാര്യം അറിയിച്ചപ്പോള്‍ നാട്ടിലെത്താന്‍ കഴിയില്ലെന്ന് പറയുകയും ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പിന്നീട് ഇയാളുടെ സഹോദരിയുടെ സഹായത്തോടെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ ഗര്‍ഭഛിദ്രം നത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ യുവാവ് ഗുരുവായൂരില്‍ വെച്ച്‌ വിവാഹം കഴിച്ചതായി അറിഞ്ഞതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഒരുമിച്ച്‌ താമസിക്കുന്ന കാലയളവില്‍ തന്റെ ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണ്ണമാലയും ലോക്കറ്റും പിന്നീട് പലപ്പോഴായി 70,000 രൂപയും കൈക്കലാക്കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi