കൊച്ചി : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കാക്കനാട് വന്‍ ലഹരി വേട്ട. 437.28 ഗ്രാം എം.ഡി.എം.എ യുമായി 3 പേരെ പൊലീസ് പിടികൂടി.പാലക്കാട് സ്വദേശി വാരിയത്ത് വീട്ടില്‍,അര്‍ജുന്‍ ( 30)കാസര്‍ഗോഡ് സ്വദേശി അഞ്ചാംപുര വീട്ടില്‍ രതീഷ് (33) കളമശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ ആസിഫ് (36) എന്നിവരെ ഡാന്‍സാഫിന്റെ സഹായത്തോടെ തൃക്കാക്കര പൊലീസ് പിടികൂടി.പിടിയിലായ പാലക്കാട് സ്വദേശി അര്‍ജുന്‍ ന്റെ സുഹൃത്തിന്റെ 12 സി ഫ്‌ലാറ്റില്‍ മയക്ക് മരുന്ന് പാക്ക് കയ്യൂന്നതിനിടെ പൊലിസ് പിടികൂടിയത്.പരിശോധനയില്‍ അര്‍ജുന്റെ ഓഡി കാറില്‍ നിന്നും 5 ഗ്രാം എം.ഡി.എം.
എ കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പ്രതികളില്‍ നിന്നും മയക്ക് മരുന്ന് വില്‍പന നടത്തി ലഭിച്ച 1 ലക്ഷം രൂപയും, 3 മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തി.പിടിയിലായ ആഷിഫ് വിദേശത്ത് മയക്ക് മരുന്ന് കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

