Monday, 21 Oct, 9.33 pm കലാകൗമുദി

കേരളം
കനത്ത മഴ: ട്രെയിന്‍ ഗതാഗതം താറുമാറായി, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. സൗത്ത്- നോര്‍ത്ത് സ്റ്റേഷനുകള്‍ വഴിയുള്ള നിരവധി ട്രെയിനുകള്‍ വൈകി. പത്തോളം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ദീര്‍ഘദൂരട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. പിറവത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഇവിടെയും ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ആലപ്പുഴയില്‍ സര്‍വീസ് അവസാനിപ്പിച്ചു. തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി 56384 ആലപ്പുഴ - എറണാകുളം, 56381 - എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 - എറണാകുളം - കായംകുളം, 56388 - കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്. വേണാട് എക്‌സ്പ്രസ് - (തിരുവനന്തപുരം - ഷൊര്‍ണൂര്‍ ) എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിട്ടു. 56392 - കൊല്ലം - എറണാകുളം പാസഞ്ചര്‍ തൃപ്പുണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. എറണാകുളം - ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിര്‍ത്തിവച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top