Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരിപ്പൂര്‍ വിമാന ദുരന്തം: ആറ് യാത്രക്കാര്‍ ഗുരുതരാവസ്ഥയില്‍

കരിപ്പൂര്‍ വിമാന ദുരന്തം: ആറ് യാത്രക്കാര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ആറു പേരുടെ നില അതീവഗുരുതരാവസ്ഥയില്‍. അപകടത്തില്‍ പരിക്കേറ്റ 115 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 57 പേര്‍ ആശുപത്രിവിട്ടു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയുടെ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന് കാരണം വ്യക്തമാവുകയുള്ളൂ. പൈലറ്റിന്റെ അവസാന സന്ദേശം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാകും.

അതേസമയം കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നു ഭാഗങ്ങളായി തിരിച്ച്‌ വിശദമായ പരിശോധന നടത്തിയിരുന്നു. ബോയിംഗ് കമ്ബനിയുടെ സഹായവും തേടിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi