കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 24 മണിക്കൂറിനിടെ നാലുയാത്രക്കാരില്‍ നിന്നായി പിടിക്കൂടിയത് 1 .35 കോടിയുടെ സ്വര്‍ണ്ണം. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് മൂന്നു കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തത് . ഗള്‍ഫ് എയറില്‍ ബഹ്‌റൈനില്‍ നിന്ന് എത്തിയ കോഴിക്കോട് നൊച്ചാട് സ്വദേശി മുബീര്‍, എയര്‍ഇന്ത്യ എക്സ്പ്രസില്‍ ദുബൈയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി അജ്മല്‍, സൗദി എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്ന് എത്തിയ കോഴിക്കോട് സ്വദേശി സലീം, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്

