Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാര്‍ണിവല്‍ ഹൈബ്രിഡ് പതിപ്പ് പ്രഖ്യാപിച്ച്‌ കിയ

കാര്‍ണിവല്‍ ഹൈബ്രിഡ് പതിപ്പ് പ്രഖ്യാപിച്ച്‌ കിയ

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു.

അടുത്തിടെ പുറത്തിറക്കിയ സൊറെന്റോയിലെ സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക.

കാര്‍ണിവല്‍ ഹൈബ്രിഡിന് കരുത്തുപകരുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. സൊറെന്റോയിലേതുപോലെ 178 ബിഎച്ച്‌പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ സൊറെന്റോയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ശക്തമായ ഇലക്‌ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉണ്ടാവുക. ഇതോടെ അധികമായി 72 ബിഎച്ച്‌പി കരുത്തും 304 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് സാധിക്കും.

കാര്‍ണിവല്‍ ഹൈബ്രിഡില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് കിയ കാര്‍ണിവല്‍ ലഭിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi