Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാവ്യ മാരന്‍ - അനിരുദ്ധ് വിവാഹം ഈ വര്‍ഷം സ്പെയിനില്‍?

കാവ്യ മാരന്‍ - അനിരുദ്ധ് വിവാഹം ഈ വര്‍ഷം സ്പെയിനില്‍?

ചെന്നൈ: ഒരു വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ കോ പ്രൊഡ്യൂസര്‍ കാവ്യ മാരന്റെയും വിവാഹം.

ഈ വര്‍ഷം തന്നെ ഇരുവരുടെയും വിവാഹമുണ്ടാവും എന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. വിവാഹത്തിന് രണ്ട് വീട്ടുകാരും സമ്മതം അറിയിച്ചുവത്രെ. ഇന്ത്യയില്‍ വച്ചല്ല കല്യാണം പ്ലാന്‍ ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ സ്പെയിനില്‍ വച്ചായിരിക്കും വിവാഹം, ചെന്നൈയില്‍ സിനിമ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു റിസപ്ഷനും നടത്തും എന്നാണ് വിവരം.

എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് അനിരുദ്ധോ കാവ്യയോ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത കേട്ട മാതി കേള്‍ക്കാത്ത പാതി ആരാധകര്‍ അതേറ്റെടുത്തു കഴിഞ്ഞു. അവസാനം അനിരുദ്ധും സിംഗിള്‍ ലൈഫ് അവസാനിപ്പിക്കാന്‍ പോകുന്നു, ഇനി ആര് ഞങ്ങള്‍ സിംഗിള്‍ പസങ്കളുക്ക് വേണ്ടി നല്ല ബീറ്റ്സുള്ള പാട്ടെഴുതും എന്ന നിരാശയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ഗോസിപ്പുകള്‍ സത്യമാവുന്നു എന്ന് പറഞ്ഞ് ആശംസകള്‍ അറിയിക്കുന്നവരുമുണ്ട്.

ഇതാദ്യമായല്ല കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ വിവാഹ വാര്‍ത്തകള്‍ ശക്തമായപ്പോള്‍ പ്രതികരണവുമായി ഇനിരുദ്ധ് എക്സില്‍ എത്തിയിരുന്നു. കല്യാണമോ.. എനിക്കോ, വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത് അവസാനിപ്പിക്കൂ- എന്നാണ് അന്ന അനിരുദ്ധ് പ്രതികരിച്ചത്. അതുപോലെ ഇപ്പോള്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയ്ക്കും വൈകാതെ ക്ലാരിഫിക്കേഷന്‍ നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2024 മുതലാണ് കാവ്യയും അനിരുദ്ധും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ വന്നു തുടങ്ങിയത്. പിന്നാലെ ഇരുവരും വിദേശ രാജ്യത്ത് അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ എന്ന് പറഞ്ഞ് ഏതാനും ഫോട്ടോകളും വൈറലായിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ച്‌ ഇതുവരും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായവരില്‍ ഒരാളായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരന്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi