കൊച്ചി : കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കില്‍ ആഗസ്റ്റ് 9 മുതല്‍ 13 വരെ കെടാമംഗലം സാംസ്കാരികോത്സവo സംഘടിപ്പിക്കും.
കഥാപ്രസംഗങ്ങള്‍ ,കൂടാതെ കഥാപ്രസംഗം, സിനിമ, നാടകം എന്നീ മേഖലകളെ അധികരിച്ചുള്ള സെമിനാറുകളും പ്രഭാഷണങ്ങളും ആദരവുകളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും. ഇതിന്റെ വിജയത്തിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം . സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗവും സിപിഐ ജില്ലാ സെക്രട്ടറിയുമായ എൻ അരുണ്‍ ഉദ്‌ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോർജ്ജ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് ചെയർമാൻ കൈതാരം വിനോദ് കുമാർ, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ രാജേഷ്, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി കെ കെ അഷ്‌റഫ്, കമല സദാനന്ദൻ, കെ എം ദിനകരൻ, എൻ അരുണ്‍ ഷേർളി സോമസുന്ദരം , പ്രൊഫ ജോർജ്ജ് കെ ഐസക് (രക്ഷാധികാരികള്‍) ശാരദ മോഹൻ (ചെയർമാൻ ),
കൈതാരം വിനോദ് കുമാർ (ജനറല്‍ കണ്‍വീനർ), ജോർജ്ജ് വെട്ടിക്കുഴി (ട്രഷറർ) കൊച്ചിൻ നാസർ, ഷാജി ഇടപ്പള്ളി, പി കെ സുരേഷ്, പി കെ സുധീർ, പി വി ചന്ദ്രബോസ്, കൊടുവഴങ്ങ ബാലകൃഷ്ണൻ (കണ്‍വീനർമാർ) ഉള്‍പ്പെടെ 101 അംഗ സംഘാടക സമിതി രൂപികരിച്ചു

