Dailyhunt
കേരളം വിധിയെഴുതുന്നു; രാവിലെ മുതല്‍ പൗരന്മാരുടെ നീണ്ട നിര

കേരളം വിധിയെഴുതുന്നു; രാവിലെ മുതല്‍ പൗരന്മാരുടെ നീണ്ട നിര

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് പുരോഗമിക്കുന്നു. രാവിലെ ആറര മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും.

വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രില്‍ പലയിടത്തും സാങ്കേതിക തടസ്സങ്ങള്‍ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകള്‍ മാറ്റിസ്ഥാപിച്ചു. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കില്‍ അവസാനമുള്ളയാള്‍ക്കുവരെ സ്ലിപ് നല്‍കും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

ആകെ 2.71 കോടി വോട്ടര്‍മാരാണുള്ളത്. ഇളക്കിമറിച്ചുള്ള പ്രചാരണത്തിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികളെങ്കിലും ജനവിധിയെക്കുറിച്ച ആകാംക്ഷയും ഉത്കണ്ഠയും എല്ലാവര്‍ക്കുമുണ്ട്.

  • Apr 09, 2026 12:12 IST
    മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപണം

    തിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. കയ്യാറിലെ 128ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച്‌ ബിജെപി രംഗത്തെത്തി. ഗള്‍ഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫര്‍ ചെയ്‌തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫര്‍ കസ്റ്റഡിയില്‍.

    സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തുന്നത്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.



Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi