Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ ഇന്ന് 'ബഹിരാകാശ നിലയം' കാണാം!

കേരളത്തില്‍ ഇന്ന് 'ബഹിരാകാശ നിലയം' കാണാം!

തിരുവനന്തപുരം: ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്‌എസ്) നഗ്‌നനേത്രം കൊണ്ടുകാണാന്‍ അവസരം.

വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.

മിന്നിമറയാത്ത വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന, തെക്കു- പടിഞ്ഞാറന്‍ ആകാശത്തു നിന്നു വടക്കു- കിഴക്കോട്ടു നീങ്ങുന്ന തരത്തിലുള്ള പ്രകാശബിന്ദുവാണ് തിരിച്ചറിയാനുള്ള പ്രധാന സൂചന.

നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ മലയാളിയായ ആദ്യ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ അതിലുണ്ടെന്നതാണ് അഭിമാനം. നാസാശാസ്ത്രജ്ഞനായ അനില്‍ ഉള്‍പ്പെടെ ഏഴ് സഞ്ചാരികളാണ് ഇപ്പോള്‍ നിലയത്തിലുള്ളത്.

ഭൂമിയില്‍ നിന്നു 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് നിലയത്തിന്റെ സഞ്ചാരം. ഒരു ദിവസം ഏകദേശം 16 തവണ നിലയം ഭൂമിയെ വലംവയ്ക്കുന്നു. 90 മിനിറ്റാണ് പരിക്രമണ സമയം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi