Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ പുതുതായി 6 പേര്‍ക്ക് കൂടി കൊറോണ

കേരളത്തില്‍ പുതുതായി 6 പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: കേരളത്തില്‍ പുതുതായി പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണെന്ന് കൊച്ചിയിലെ 69കാരന്റെ മരണത്തെ കുറിച്ചു പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു.

കൊറോണ ബാധിച്ച നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ മരണമടഞ്ഞിരിക്കുന്നു . അദ്ദേഹത്തിന് വിവിധരോഗങ്ങള്‍ ഉള്ളതിനാല്‍ ആണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയത് അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi