Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത്: സ്വപ്നയുടെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതിയുടെ വിധി ഇന്ന്

കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത്: സ്വപ്നയുടെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതിയുടെ വിധി ഇന്ന്

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതിയുടെ വിധി ഇന്ന്. എന്‍ഐഎ ഇതിനോടകം തന്നെ സ്വപ്നക്കെതിരെ നിരവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. കേസില്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന എം ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു സ്വപ്നക്കെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വപ്നക്ക് ജാമ്യം നല്‍കരുതെന്നാണ് എന്‍ഐഎയുടെ വാദം.

അതേസമയം കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്റെ വാദം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi