Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോട്ടയത്ത് നടുറോഡില്‍ കത്തിക്കുത്ത്, യുവാവ് മരിച്ചു, പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

കോട്ടയത്ത് നടുറോഡില്‍ കത്തിക്കുത്ത്, യുവാവ് മരിച്ചു, പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

കോട്ടയം: നഗരമധ്യത്തില്‍, സെന്‍ട്രല്‍ ജംഗ്ഷനില്‍ യുവാക്കള്‍ ഏറ്റുമുട്ടി. വാക്കേറ്റത്തിനിടയില്‍ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു.

പാമ്പാടി കോടത്തല തടത്തില്‍ വിനീതാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പൊലീസ് കണ്‍ട്രോള്‍ റൂം സംഘം സാഹസികമായി പിടികൂടി.

ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു യുവാക്കള്‍. വാക്കേറ്റം പിന്നീട് കത്തിക്കുത്തിലേക്കെത്തി. ശ്രീകാന്ത് കത്തി കൊണ്ട് വിനീതിനെ കുത്തി. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം കത്തിയുമായി നില്‍ക്കുന്ന ശ്രീകാന്തിനെ സാഹസികമായി കീഴടക്കുകയായിരുന്നു. പൊലീസ് ഉടന്‍ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi