ലണ്ടന്‍: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടെ ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ . കോവിഡ് വ്യാപനം തടയാന്‍ ഇനി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. അത്തരം മാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ ഏറെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മരണനിരക്ക് വര്‍ധിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്ത് വീണ്ടും കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ മേഖലയിലെ പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം പബ്ബുകളുടെ പ്രവര്‍ത്തനസമയം ഉള്‍പ്പെടെ വെട്ടിക്കുറച്ചു കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

