Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പ് മത്സരങ്ങള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത 1000 ലധികം വെബ്സൈറ്റ് ഡൊമെയ്നുകള്‍ പിടിച്ചെടുത്തു

ലോകകപ്പ് മത്സരങ്ങള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത 1000 ലധികം വെബ്സൈറ്റ് ഡൊമെയ്നുകള്‍ പിടിച്ചെടുത്തു

വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും മെക്സികോയും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പ് ഫുട്്ബോള്‍ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത 1000 ലധികം വെബ്സൈറ്റുകളുടെ ഡൊമൈനുകള്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് അറിയിച്ചു.

ഓപ്പറേഷന്‍ ഓഫ്‌സൈഡ്സ്' എന്ന പേരില്‍ നടത്തിയ നടപടികള്‍ക്ക് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ അന്വേഷണ വിഭാഗമായ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സന്റെ വാഷിങ്ടണ്‍ ഫീല്‍ഡ് ഓഫീസാണ് നേതൃത്വം നല്കിയത്. ഒരു മാസത്തിലേറെ നീണ്ടുനിന്ന ലോകകപ്പ് ടൂര്‍ണമെന്റിനിടെയാണ് മൂന്ന് ഘട്ടങ്ങളിലായി ഈ നടപടി സ്വീകരിച്ചത്. ടൂര്‍ണമെന്റിന്റെ പ്രധാന മത്സരങ്ങള്‍ അമേരിക്കയിലായിരുന്നു നടന്നത്.

വ്യാജ ഉല്‍പ്പന്നങ്ങള്‍, മനുഷ്യക്കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ അന്വേഷണ വിഭാഗമാണ് എച്ച്‌്‌എസ്‌ഐ.ഫിഫയുടെ യും മത്സരങ്ങളുടെ സംപ്രേഷണാവകാശം കൈവശമുള്ള മാധ്യമ സ്ഥാപനങ്ങളുടെയും ബൗദ്ധിക സ്വത്തവകാ ശംലംഘിച്ചാണ് ഈ വെബ്സൈറ്റുകള്‍ ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്തതെന്ന് ഡൊമെയ്ന്‍ പിടിച്ചെടുക്കുന്നതിനായുള്ള കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

''ലോകകപ്പ് മത്സരങ്ങളുടെ അനധികൃത സംപ്രേഷണം ബൗദ്ധിക സ്വത്തവകാശ ലംഘനം മാത്രമല്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകൃത്യ സംഘങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയും നല്‍കുന്നതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi