Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോക്ക് ഡൗണില്‍ യാത്രാ സൗകര്യമില്ലെന്ന് പരാതി; സ്റ്റാഫ് നഴ്‌സിന് മെമ്മോയും ജാതീയ അധിക്ഷേപവും

ലോക്ക് ഡൗണില്‍ യാത്രാ സൗകര്യമില്ലെന്ന് പരാതി; സ്റ്റാഫ് നഴ്‌സിന് മെമ്മോയും ജാതീയ അധിക്ഷേപവും

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ യാത്രാ സൗകര്യം ചെയ്തു തരാത്തതില്‍ പരാതി പറഞ്ഞ സ്റ്റാഫ് നഴ്‌സിനെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി. മതിയായ യാത്രാ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച ആശുപത്രി ജീവനക്കാരെയും നഴ്‌സിനെയും ജാതീയമായി അധിക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും കൂടാതെ ഈ സ്റ്റാഫ് നഴ്‌സിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ നടപടിയെടുക്കുകയും ചെയ്തതായാണ് ആരോപണം. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന തിരുവനന്തപുരം.

മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കാണ് ഈ ദുരവസ്ഥ. സ്റ്റാഫ് നഴ്‌സുകള്‍ക്ക് ഉള്‍പ്പെടെ ജോലിയ്‌ക്കെത്തുന്നതിനും ജോലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനും ബുദ്ധിമുട്ടുകയാണ്.

മാത്രമല്ല ബസുകളില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രയെന്നതും ആശങ്കയുണ്ടാക്കുന്നു.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ചു പോകുന്നതിന് നിന്ന നഴ്‌സിന് ഒരേ ഒരു ബസ് മാത്രമുള്ളതിനാല്‍ തിരക്കുമൂലം ഫുഡ് ബോര്‍ഡിന് അടുത്തു നിന്നാണ് പോകേണ്ടിവന്നത്. മാത്രമല്ല പ്രശ്നം അറിഞ്ഞെത്തിയ മെഡിക്കല്‍ കോളേജ് ആര്‍എംഒ അറുപതോളം വരുന്ന ജീവനക്കാരോട് തട്ടിക്കയറുകയും ഭീക്ഷണിപ്പെടുത്തിയതായും കേരള ഗവ. നഴ്‌സസ് യൂണിയന്‍ ആരോപിക്കുന്നു.

കൂടാതെ രാത്രി ഡ്യൂട്ടിക്ക് വന്ന സ്റ്റാഫ് നഴ്‌സുമാരെ ബസില്‍ കയറ്റാതെ രാത്രിയില്‍ അവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ടെന്നും നഴ്‌സസ് യൂണിയന്‍ ആരോപിച്ചു. സ്റ്റാഫ് നഴ്‌സിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നഴ്‌സസ് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi