Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാജിക് പ്ലാനറ്റിലെ കുരുന്നുകള്‍ക്കായി ഗോകുല്‍ എത്തി  ഓണ്‍ലൈന്‍ പ്രചോദനാത്മക പരിപാടി 'മൈന്‍ഡിന്' തുടക്കം

മാജിക് പ്ലാനറ്റിലെ കുരുന്നുകള്‍ക്കായി ഗോകുല്‍ എത്തി ഓണ്‍ലൈന്‍ പ്രചോദനാത്മക പരിപാടി 'മൈന്‍ഡിന്' തുടക്കം

തിരുവനന്തപുരം: മാജിക് പ്ലാനറ്റിന് കീഴിലുള്ള ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ മോട്ടിവേഷണല്‍ പരിപാടി മൈന്‍ഡിന് ഇന്നലെ തുടക്കം കുറിച്ചു. കാഴ്ചയുടെ പരിമിതിയെ മറികടന്ന് ആദ്യശ്രമത്തില്‍ തന്നെ ഐ.എ.എസ് പരീക്ഷയില്‍ 804-ാം റാങ്ക് നേടിയ ഗോകുല്‍ ആണ് 'മൈന്‍ഡ് -മാജിക്കല്‍ ഇന്‍സ്പിരേഷന്‍ നീഡഡ് ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ്' പരിപാടി ഉദ്ഘാടനം ചെയ്തത്.

മൈന്‍ഡിലെ ആദ്യ ക്ലാസിന് ഗോകുല്‍ നേതൃത്വം നല്‍കി. ഭിന്നശേഷിക്കുട്ടികളെ മറ്റുള്ളവരെപ്പോലെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവണം സമൂഹം മുന്‍തൂക്കം നല്‍കേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഗോകുല്‍ പറഞ്ഞു.

നിരവധി കുട്ടികളാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തത്. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം ലളിതമായി മറുപടി നല്‍കുകയും ചെയ്തു. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, ഷൈല തോമസ്, പ്രിയ ബാനര്‍ജി, ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ആഴ്ചകളിലും പ്രശസ്തരുടെ നേതൃത്വത്തില്‍ സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മൈന്‍ഡ് പരിപാടിയിലൂടെ ക്ലാസുകളുണ്ടായിരിക്കും. അടുത്ത ക്ലാസ് 16ന് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം ഡോ.അരുണ്‍.ബി.നായര്‍ നേതൃത്വം നല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi