Dailyhunt
മലബാര്‍- കോയമ്പത്തൂര്‍ റൂട്ടിലെ 5 ട്രെയിനുകള്‍ മേട്ടുപ്പാളയത്തേക്ക് നീട്ടും

മലബാര്‍- കോയമ്പത്തൂര്‍ റൂട്ടിലെ 5 ട്രെയിനുകള്‍ മേട്ടുപ്പാളയത്തേക്ക് നീട്ടും

തിരുവനന്തപുരം: മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി, ഷൊർണൂർ കോയമ്പത്തൂർ മെമു. പാലക്കാട്-കോയമ്പത്തൂർ മെമു, ഷൊർണൂർ-കൊയമ്പത്തൂർപാസഞ്ചർ, കണ്ണൂർ-കോയമ്പത്തൂർ ട്രെയിനുകള്‍ ഓഗസ്റ്റില്‍ മേട്ടുപ്പാളയത്തേക്കു നീട്ടും.

മേട്ടുപ്പാളയത്തു പുതിയ പ്‌ളാറ്റ്‌ഫോമുകള്‍ പൂർത്തിയാകുന്നതോടെ കോയമ്പത്തൂരിലെ തിരക്ക് കുറയ്ക്കാനാണിത്.

ഊട്ടി യാത്രക്കാർക്ക് ഇത് കൂടുതല്‍ സഹായമാവും. ഒരു ട്രെയിൻ മേട്ടുപ്പാളയത്തേക്കും മറ്റുള്ളവ സേലം, ഈറോഡ്, പഴനി സ്‌റ്റേഷനുകളിലേക്കും നീട്ടിയാല്‍ കൂടുതല്‍ പേർക്കു പ്രയോജനം ചെയ്യുമെന്ന് വാദമുണ്ട്.

ഇന്റർസിറ്റി സേലം വരെ നീട്ടിയാല്‍ ബെംഗളൂരു യാത്രക്കാർക്ക് ഏറെ സഹായമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi