Monday, 21 Oct, 2.18 pm കലാകൗമുദി

കേരളം
മഞ്ചേശ്വരത്ത് കള്ളവോട്ട് ശ്രമം; യുവതി അറസ്റ്റില്‍

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് യുവതി കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസ് കസ്റ്റഡിയിലായി. ബാക്രബയല്‍ സ്‌കൂളിലെ 42 നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്.

നബീസ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലീഗ് പ്രവര്‍ത്തകയാണെന്നാണ് സൂചന. പേര് നീക്കം ചെയ്ത സ്ത്രീയുടെ പേരില്‍ വോട്ടിടാന്‍ ബൂത്തില്‍ എത്തിയപ്പോഴാണ് നബീസയെ പിടികൂടിയത്. നബീസയുടെ വോട്ട് ഈ ബൂത്തിലല്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസ്സെടുത്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top