Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഏറ്റ മഹാ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. അവസാന കാബിനറ്റും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുന്നതിന് പകരം പ്രത്യേക ദൂതന്‍ വഴിയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.

കത്ത് ലഭിച്ച വിവരം ഗവര്‍ണറുടെ ഓഫീസും സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. മൂന്നാം ഊഴമെന്ന എല്‍ഡിഎഫ് പ്രതീക്ഷ ഫലിച്ചില്ല. എന്‍ഡിഎ ചരിത്രത്തില്‍ ആദ്യമായി മൂന്ന് സീറ്റ് നേടി.

എല്‍ഡിഎഫ് 34, യുഡിഎഫ് 104, എന്‍ഡിഎ 3. യുഡിഎഫ് മുന്നേറ്റത്തില്‍ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകള്‍ തകര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങി 6 റൗണ്ട് പൂര്‍ത്തിയാകുന്നതുവരെ ധര്‍മടത്ത് പിണറായി വിജയന്‍ ഒരു തവണ പോലും ലീഡ് ചെയ്തില്ല. ഒടുവില്‍, തിളക്കം കുറഞ്ഞ വിജയമാണ് മുഖ്യമന്ത്രിക്ക് ശക്തികേന്ദ്രത്തില്‍ ലഭിച്ചത്. മന്ത്രിമാരില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi