Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാന യാത്ര വിവാദം, സൗജ്യമായി ലഭിച്ചതെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാന യാത്ര വിവാദം, സൗജ്യമായി ലഭിച്ചതെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്ര വിവാദത്തില്‍. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാര്‍ട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മടക്കെടുതി വിലയിരുത്താന്‍ കോഴിക്കോട്ടേക്ക് പോയത്.

പൊലീസ് ഹെലികോപ്ടറിന്റെ വാടക കരാര്‍ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. സര്‍ക്കാര്‍ കരാര്‍ പുതുക്കിയിരുന്നില്ല. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ യാത്രക്കായി ചാര്‍ട്ടേഡ് വിമാനം ഒരുക്കിയത്.

സ്വകാര്യ വിമാനം സൗജന്യമായാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കരിപ്പുരിലേക്ക് പോകാന്‍ യാത്രാ വിമാനങ്ങള്‍ ലഭ്യമായില്ല. അതിനാലാണ് ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi