Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുറി പൂട്ടിയ ശേഷം കുഞ്ഞിന്റെ കഴുത്തറുത്തു, അമ്മ പൊലീസിനോട് പറഞ്ഞത്!

മുറി പൂട്ടിയ ശേഷം കുഞ്ഞിന്റെ കഴുത്തറുത്തു, അമ്മ പൊലീസിനോട് പറഞ്ഞത്!

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞ്. ഒന്നര വര്‍ഷത്തെ ആയുസ്സേ ആ കരുന്നിന് ഉണ്ടായുള്ളൂ.

ജന്മം നല്‍കിയ അമ്മ തന്നെ ജീവനെടുത്തു. ഞെട്ടിപ്പിക്കുന്ന സംഭവമാണ് തിരുവനന്തപുരം വിളവൂര്‍ക്കലില്‍ നടന്നത്.

ഒന്നര വയസ്സുകാരി അമ്മയെന്ന കുഞ്ഞിനെയാണ് അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിനു കാരണം എന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് അഭിജിത്തുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണം എന്നാണ് മാതാവ് ക്രിസ്റ്റി പൊലിസിനോട് പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു.

കുഞ്ഞിനെയും അമ്മയെയും പുറത്തുകാണാതെ വന്നതോടെയാണ് ബന്ധുവായ സ്ത്രീ വാതിലില്‍ മുട്ടിയത്. തുടര്‍ന്ന് ക്രിസ്റ്റി പുറത്തിറങ്ങി താന്‍ കുഞ്ഞിനെ കൊന്നു എന്നു പറഞ്ഞു. ബന്ധു മുറിയില്‍ കയറി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ കുഞ്ഞിനെ മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അമ്മയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് കൊല്ലപ്പെട്ട അന്ന

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi