തിരുവനന്തപുരം: നടുറോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂരിലാണ് ദാരുണ സംഭവം നടന്നത്.
കടയ്ക്കാവൂര്‍ സ്വദേശിനി 38കാരി വിജിയുടെ കൈ വെട്ടിമാറ്റിയത് രണ്ടാം ഭര്‍ത്താവ് അഞ്ചുതെങ്ങ് സ്വദേശിയായ അനുവാണ്.
ഗുരുതരമായ പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിജിയുടെ ഒരു കൈ പൂര്‍ണമായും അറ്റുമാറി.
കടയ്ക്കാവൂര്‍ ചാവടിമുക്കില്‍ വച്ചാണ് അനു, വിജിയുടെ ഇരുകൈകളും വെട്ടിയത്. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, പിന്നീട് ഇയാളെ പിടികൂടി.
അനു ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പിലെത്തിയതാണ് വിജി. കോട്ടയത്താണ് വിജി ജോലി ചെയ്യുന്നത്. വര്‍ക്ക് ഷോപ്പില്‍ വച്ച് ഇരുവരും വഴക്കുണ്ടാക്കി. തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് വിജിയുടെ കൈളില്‍ അനുവെട്ടി. വിജിയുടെ തലയ്ക്കും വെട്ടേറ്റു.

