കലാകൗമുദി
കലാകൗമുദി

നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനവും, സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍

നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനവും, സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍
  • 541d
  • 1 shares

അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്.

ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.

2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്ബിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

മത്സരത്തില്‍ നീരജിന്റെ അടുത്തെത്താന്‍പോലും ഒരു താരത്തിനും കഴിഞ്ഞില്ല എന്നത് എടുത്തുപറയേണ്ടതാണ്.

No Internet connection

Link Copied