തിരുവനന്തപുരം: നിലപാടുകളിലെ കണിശതയ്‌ക്കൊപ്പം വരട്ടുവാദമില്ലാത്ത പ്രസിദ്ധീകരണമാണ് കലാകൗമുദിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന കെ.
ജയകുമാര്‍ പറഞ്ഞു. കലാകൗമുദി അമ്പതാം വാര്‍ഷികത്തോടനുവബന്ധിച്ച് എഴുത്തുകാരും വായനക്കാരും തമ്മിലുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരെ ഭയപ്പെടുത്താത്ത കലാകൗമുദിയിലൂടെയാണ് മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ ഉയര്‍ന്നുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരെ തിരിച്ചുപിടിക്കാന്‍ സെന്‍സേഷന്റെ പിന്നാലെ പായുന്നതാണ് ഇന്നത്തെ മാദ്ധ്യമ സംസ്‌കാരം. ആന്റി സോഷ്യല്‍ മീഡിയ നയിക്കുന്ന കാലത്ത് മലയാളത്തിന് കലാകൗമുദിയുടെ സംഭവാന മാതൃകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ, ഏഴാച്ചേരി രാമചന്ദ്രന്‍, ഒ.വി ഉഷ, ചന്ദ്രമതി ബാലന്‍, ഭട്ടതിരി, ജോണ്‍ സാമുവല്‍, ജി. പ്രഭാഷ്, ഡോ. അനില്‍കുമാര്‍, റഹിം നൂറനാട് തുടങ്ങിയവര്‍ കലാകൗമുദിയുമായുള്ള അനുഭവം പങ്കുവച്ചു. 2026ലെ കലാകൗമുദി പുരസ്‌കാം സോഹന്‍ റോയിക്ക് ഡോ. കെ. ജയകുമാര്‍ സമ്മാനിച്ചു. ചടങ്ങില്‍ കലാകൗമുദിയുടെ പഴയകാല എഴുത്തുകാരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

