Dailyhunt
നിസാനിലെ സ്ഥാനം ഒഴിയാനൊരുങ്ങി ടോണി തോമസ്

നിസാനിലെ സ്ഥാനം ഒഴിയാനൊരുങ്ങി ടോണി തോമസ്

തിരുവനന്തപുരം : നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷനന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (സിഐഒ) സ്ഥാനം ഒഴിയാനൊരുങ്ങി ടോണി തോമസ്. മാര്‍ച്ച്‌ 31ന് ഔദ്യോഗികമായി സ്ഥാനമൊഴിയും. പകരം ജപ്പാനില്‍ നിന്നുമുള്ള യസുനോബു മതോബയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. 2017 ലാണ് നിസാന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് സ്ഥാനം മലയാളിയായ ടോണി തോമസ് ഏറ്റെടുക്കുന്നത്. വോഡഫോണ്‍, അമേരിക്കന്‍ ബഹുരാഷ്ട്ര ഭീമനായ ജിഇ ( ജനറല്‍ ഇലക്‌ട്രിക്) എന്നിവയുടെ സിഐഒ ആയിരുന്ന ടോണി തോമസ് സിറ്റി ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.


ഡ്രൈവര്‍ലെസ് വാഹനങ്ങളും ഇലക്‌ട്രിക് കാറുകളും വികസിപ്പിസിച്ചെടുക്കാന്‍ നിസാന്‍ കമ്ബനിയുടെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് തിരുവനന്തപുരത്തേക്ക് എത്തിച്ചതിനു പിന്നില്‍ ടോണിയായിരുന്നു.

തുടര്‍ന്ന് നിസാന്‍ ഡിജിറ്റലിനു പിന്നാലെ ടെക് മഹീന്ദ്ര, ഫുജിറ്റ്സു, ഹിറ്റാച്ചി തുടങ്ങിയ കമ്ബനികളും കേരളത്തിലെത്തി. സംസ്ഥാനത്തേക്ക് ഐടി നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ഹൈ പവേഡ് ഡിജിറ്റല്‍ അഡ്വൈസറി കമ്മറ്റി അംഗമായ യുവ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരെ സഹായിക്കാനുള്ള സിഐഒ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് (കാന്‍) എന്ന സംഘടനയുടെ സ്ഥാപകനുമാണ്.

പാലാ സ്വദേശിയായ ടോണി വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. സംസ്ഥാനത്തെ നിക്ഷേപ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ടോണി നടത്തിയ വിമര്‍ശനങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഒരു പ്രമുഖ ഐടി കമ്ബനിയുടെ തലപ്പത്തേക്ക് ഇദ്ദേഹം വൈകാതെ എത്തുമെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi