Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓഫ് റോഡ് ഡ്രൈര്‍മാരുടെ പ്രിയ തോഴന്‍; ഹിമാലയന്‍ 440 ലോഞ്ച് വെള്ളിയാഴ്ച

ഓഫ് റോഡ് ഡ്രൈര്‍മാരുടെ പ്രിയ തോഴന്‍; ഹിമാലയന്‍ 440 ലോഞ്ച് വെള്ളിയാഴ്ച

ന്യൂഡല്‍ഹി: പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഡീലര്‍ഷിപ്പ് സ്റ്റോക്ക് യാര്‍ഡില്‍ എത്തിയ ഹിമാലയന്‍ 440ന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ചിത്രങ്ങളില്‍ നിന്ന് ഹിമാലയന്‍ 440നെ ശ്രദ്ധേയമാക്കുന്നത് ഇതിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്.പ്രധാന ഡയലില്‍ ഒരു അനലോഗ് സ്പീഡോമീറ്ററും മറ്റു നിര്‍ണായക വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ചെറിയ എല്‍സിഡിയും ഉണ്ട്. ഇതിന് അരികിലായി ഒരു ട്രിപ്പര്‍ നാവിഗേഷന്‍ മോഡ്യൂളും കാണാം. ട്രിപ്പര്‍ ഓപ്ഷനലായി ലഭിച്ചേക്കാം. പുതിയ ഹിമാലയന്‍ 440, സ്‌ക്രാം 440 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇതില്‍ അതേ 443 സിസി, എയര്‍/ ഓയില്‍- കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 25.4 ബിഎച്ച്‌പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് ഡ്രൈവിന് പറ്റിയ വാഹനമായാണ് ഇതിനെ വിലയിരുത്തുന്നത്.

സ്റ്റീല്‍ ഫ്രെയിം ടെലിസ്‌കോപ്പിക് ഫോര്‍ക്കിലും മോണോഷോക്കിലും സസ്പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നു. ഹിമാലയന്‍ 440ല്‍ 21 ഇഞ്ച് ഫ്രണ്ട് വീലാണ് ഉള്ളത്. നിര്‍ത്തലാക്കിയ ഹിമാലയന്‍ 411ന് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും ഇതിലും പ്രതീക്ഷിക്കുന്നത്. ഏകദേശം 2.50 ലക്ഷം രൂപയാണ് വില (എക്സ് ഷോറൂം) പ്രതീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi