Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പകരക്കാരന്‍ ഗോളടിച്ചു! സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍; പോര്‍ച്ചുഗല്‍ തലതാഴ്ത്തി പുറത്തേക്ക്

പകരക്കാരന്‍ ഗോളടിച്ചു! സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍; പോര്‍ച്ചുഗല്‍ തലതാഴ്ത്തി പുറത്തേക്ക്

ഡാളസ്: പ്രീക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ വിജയം.

പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോയാണ് സ്‌പെയ്‌നിന്റെ രക്ഷകന്‍. മികേല്‍ മെറീനോ ഇഞ്ച്വറി സമയത്ത് നേടിയ ഗോളാണ് സ്‌പെയ്‌നിനെ ക്വാര്‍ട്ടറിലെത്തിച്ചത്. 91-ാം മിനിട്ടിലാണ് വിജയ ഗോള്‍ പിറന്നത്.

പരിക്കിനെ തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ പ്രതിരോധ താരം നൂനോ മെന്‍ഡസിനെ മത്സരത്തിനിടയില്‍ പിന്‍വലിക്കേണ്ടിവന്നു. ഇത് പോര്‍ച്ചുഗലിന് വലിയ തിരിച്ചടിയായി. ക്വാര്‍ട്ടറില്‍ ബെല്‍ജിയം-യുഎസ്‌എ മത്സരത്തില്‍ വിജയിച്ചവരുമായി സ്‌പെയ്ന്‍ ഏറ്റുമുട്ടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi