Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലക്കാട് ലോറികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു

പാലക്കാട് ലോറികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു

പാലക്കാട്: ലോറികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ച്‌ ഒരാള്‍ വെന്തു മരിച്ചു. ലോറി ഡ്രൈവര്‍ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്.

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലര്‍ച്ചെ അപകടം ഉണ്ടായത്.

അറക്കപ്പൊടി കയറ്റി വരികയായിരുന്ന കെഎല്‍ 53 എക്‌സ് 3522 എന്ന ലോറിയും മറ്റൊരു കണ്ടെയ്‌നര്‍ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ആളാണ് മരിച്ച നസീറുദ്ദീന്‍. വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറായ ഇതരസംസ്ഥാന തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ലോറിയിലെ തീ അണച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi