ദളപതി 65 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിജയ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സ്. 'ബീസ്റ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ദളപതി വിജയ്യുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ജൂണ്‍ 22നാണ് ദളപതി വിജയ് യുടെ 47ാം ജന്മദിനം. നെല്‍സന്‍ ദിലീപ് കുമാര്‍ ആണ് ബീസ്റ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഷോര്‍ട്ഗണ്‍ പിടിച്ച് മാസ് ലുക്കില്‍ നില്‍ക്കുന്ന വിജയ് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

