Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോസ്റ്റ് ഓഫീസ് ഇനി വീടുകളിലേക്ക് ; 'പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ്' ആരംഭിച്ചു

പോസ്റ്റ് ഓഫീസ് ഇനി വീടുകളിലേക്ക് ; 'പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ്' ആരംഭിച്ചു

പത്തനംതിട്ട: കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തില്‍ തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക് . തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് ഇന്നുമുതല്‍ ( ശനിയാഴ്ച) പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ്, രജിസ്‌ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്‌ട്രോണിക് മണി ഓര്‍ഡര്‍ എന്നി സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് വഴി ലഭ്യമാണ്.

ഹെഡ് പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ആണ് ഉപയോക്താക്കള്‍ ആയി സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസ് ആരംഭിച്ചത്.

ഇന്നു രാവിലെ മുതല്‍ ആരംഭിച്ച പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് സംവിധാനം ഇതുവരെ മല്ലശ്ശേരി, കോന്നി, പയ്യനാമണ്‍, തണ്ണിത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളില്‍ സേവനം ലഭ്യമാക്കി.

വരുംദിവസങ്ങളില്‍ സേവനം ലഭിക്കുന്ന സ്ഥലങ്ങള്‍ എത്തിച്ചേരുന്ന സമയം

മാര്‍ച്ച്‌ 30 - രാവിലെ 10.15ന് ഓമല്ലൂര്‍, 10.55ന് കൈപ്പട്ടൂര്‍, 11.40ന് നരിയാപുരം, ഉച്ചക്ക് 12.20ന് തുമ്ബമണ്‍, ഒന്നിന് പന്തളം, 2.15ന് കുളനട.

മാര്‍ച്ച്‌ 31 - രാവിലെ 10.15ന് മൈലപ്ര ടൗണ്‍, 11.15ന് റാന്നി, 11.55ന് റാന്നി പഴവങ്ങാടി, ഉച്ചക്ക് 12.40ന് റാന്നി അങ്ങാടി, 2.10ന് റാന്നി പെരുനാട്, മൂന്നിന് വടശേരിക്കര.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi