Dailyhunt
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍

പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍

തിരുവനന്തപുരം: നാഷനല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ (എന്‍എഫ്ഡിസി) ചെയര്‍മാനാകുമെന്ന് സൂചന പോലും ലഭിച്ചിരുന്നില്ലെന്ന് നടന്‍ ജി.

കൃഷ്ണകുമാര്‍. രാത്രി ഏഴരയ്ക്ക് ശേഷം അര മണിക്കൂറിനുള്ളില്‍ നടന്ന സംഭവങ്ങളാണ് എല്ലാം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മന്ത്രി പറഞ്ഞത്. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടാത്തതിനുള്ള പകരം ഫോര്‍മുലയല്ല ചെയര്‍മാന്‍ സ്ഥാനം. ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും നല്ല രീതിയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അത് ചെയ്യാനുള്ള ശ്രമമായിരിക്കും നടത്തുകയെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എന്നെ അംഗീകരിച്ച്‌ ഒരു ചുമതല നല്‍കുകയാണ്. അവിടെ പോയി ഇതിനെപ്പറ്റി ആഴത്തില്‍ പഠിക്കണം. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നു തന്നെ വരുന്ന ആളായതു കൊണ്ട് കുറച്ചു കാര്യങ്ങളൊക്കെ അറിയാമെന്നും കൃഷ്ണകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi