ജിദ്ദ: പ്രവാസികളുടെ പച്ചയായ ജീവിത കഥ പറയുന്ന 'മസ്റ' എന്ന ചലച്ചിത്രം കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർക്കും സിനിമാ അണിയറ പ്രവർത്തകർക്കുമായി ജിദ്ദയില്‍ പ്രദർശനം സംഘടിപ്പിച്ചു.
പ്രവാസത്തിന്റെ നന്മയും നൊമ്പരവും ഇതിവൃത്തമാക്കിയാണ് 'മസ്റ' ഒരുക്കിയിരിക്കുന്നത്. സംവിധായകൻ അലി അരികത്ത് പ്രവാസ ലോകത്തെ കലാകാരൻമാരെ ഉള്‍പ്പെടുത്തി വെള്ളിത്തിരയില്‍ എത്തിച്ച ചിത്രത്തില്‍ മരുഭൂമിയുടെ സൗന്ദര്യവും ദുഷ്കരത്വവും ഒരുപോലെ അലിയിച്ചു ചേർത്തിട്ടുണ്ട്. പൂർണ്ണമായും സൗദിയില്‍ ചിത്രീകരിച്ച 'മസ്റ' യില്‍ ചരിത്ര, വിനോദ, കാർഷിക ഇടങ്ങളില്‍ പ്രേഷകർക്ക് ആസ്വദിക്കാനും ചിന്തിക്കാനും വക നല്‍കുന്നുണ്ട്.
നാസർ തിരുന്നത്ത് നിർമ്മിച്ച ചലച്ചിത്രത്തില്‍ പ്രവാസി സാംസ്കാരിക രംഗത്തെ പ്രവർത്തകരായ സുബൈർ ആലുവ, ഹാരിസ് കണ്ണൂർ, അബ്ദുള്ള മുകണ്ണി തുടങ്ങിയ കലാകാരൻമാർ വിസ്മയിപിച്ചു. മസ്റ ഒ ടി ടി യില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ജിദ്ദ കേരള പൗരാവലി ചെയർമാനും മാധ്യമപ്രവർത്തനുമായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവൂർ, ഗഫൂർ കൊണ്ടോട്ടി, എ സജിത്ത്, ഗഫൂർ മമ്പുറം എന്നിവർ സംസാരിച്ചു. സിനിമയുടെ സാങ്കേതിക മികവ്, മനോഹരമായ പശ്ചാത്തല ദൃശ്യങ്ങള്‍, അഭിനേതാക്കളുടെ സ്വാഭാവിക അഭിനയശൈലി തുടങ്ങിയ വിഷയങ്ങളില്‍ നടന്ന വിശകലനവും നിരൂപണവും ചർച്ചയായി.
സിനിമാ നിർമാതാവ് ജുനൈസ് ബാബു, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ അമിസ്, മൊഹ്സിൻ കാളികാവ്, അബ്ദുല്‍ ഖാദർ ആലുവ, നൗഷാദ് ചാത്തല്ലൂർ, ഷാജു അത്താണിക്കല്‍, മനാഫ്, ജിന്ന്, ഹാരിസ് ബിൻ സലാം, എന്നിവർ സിനിമയുടെ റിവ്യൂ പങ്കുവെക്കുകയും ആശംസകള്‍ അർപ്പിക്കുകയും ചെയ്തു.
പ്രവാസി ജീവിതം ആസ്പദമാക്കിയ സിനിമ പ്രേക്ഷകർ സ്വീകരിച്ചുവരുന്നതിന്റെ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ സംവിധായകൻ അലി അരികത്ത് സിനിമയുടെ രൂപീകരണവും ചിത്രീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെച്ചു. തുടർന്ന് സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമായ അബ്ദുള്ള മുക്കണ്ണി, ഹാരിസ് ഹസ്സൈൻ, അദ്നു ഷബീർ, സാദത്ത്, ഷുഹൈബ്, അഫ്സല്‍ നാറാണത്ത്, നാസർ മോങ്ങം, നിസാർ കരുനാഗപ്പള്ളി, അബൂബക്കർ പരീത് എന്നിവർ പ്രദർശന ചടങ്ങിന്റെ ഭാഗമായി. നാസർ മമ്പുറം, സുഹൈബ് പറമ്പൻ, ഷമീർ ആമയൂർ, ഡോക്ടർ ഇന്ദു ചന്ദ്രശേഖർ,
റെമി ഹരീഷ്, ഡോക്ടർ മുഹമ്മദ് ഹാരിസ്, ബസ്സാം സുല്ലമി, അരുവി മോങ്ങം, അലി തുവൂർ, അഫ്സല്‍ നാറാത്ത്, അലി വ്ലോഗ്സ്,
ഹനീഫ എൻ, ഇബ്രാഹീം, ഇബ്രാഹിം യുസുഫ്, ജമാല്‍ നാസർ ശാന്തപുരം, കിസ്മത് മമ്പാട്, മാൻ, നാസർ തിരുനിലത്ത്, നവാസ് മേമ്പറമ്പ, നൗഷാദ് ചാത്തല്ലൂർ, നൗഷാദ് മുണ്ടക്കോട്, ശബഹീബ്, ഷബീർ അലി, ഷഹീർ ജഷ, ബഷീറലി പരുത്തികുന്നൻ, സാജു അത്താണിക്കല്‍, സമീർ സാം വ്ലോഗ്സ്, ഷിബു തിരുവനന്തപുരം, അബൂബക്കർ പരീത്, അനീസ് ബാബു, അദ്നു ഷബീർ,
ഫൈസ് കോട്ടക്കല്‍, ജസീം പി എ, അബ്ബാസ് അലി, അലി അരികത്ത്, ബിജുരാജ് രാമന്തളി, സാദത് കൊണ്ടോട്ടി, നാസർ കരുനാഗപ്പള്ളി എന്നിവരും സിനിമയുടെ സിനിമയുടെ ഭാഗമായി. ഹാരിസ് ഹസ്സൈനും സിമി അബ്ദുല്‍ ഖാദറും ചേർന്നു പരിപാടി നിയന്ത്രിച്ചു . അബ്ദുള്ള മുക്കണ്ണി നന്ദി രേഖപ്പെടുത്തി.
കബീർ കൊണ്ടോട്ടി സൗദി അറേബ്യ

