Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രക്ഷിതാക്കള്‍ ശ്രദ്ധിക്കണം  ഈ  21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍; മുന്നറിയിപ്പുമായി പോലീസ്

രക്ഷിതാക്കള്‍ ശ്രദ്ധിക്കണം ഈ 21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍; മുന്നറിയിപ്പുമായി പോലീസ്

ഈ കോവിഡ് കാലത്ത് ദിനംപ്രതി സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ കൂടി വരുകയാണ്. പ്രത്യേകിച്ചും പഠനവും ജോലിയും എല്ലാം ഓണ്‍ലൈനിലേക്ക് മാറ്റിയത് ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വര്‍ധിയ്ക്കാന്‍ മറ്റൊരു വഴിയായി.

അതിനാല്‍ തന്നെ ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകള്‍ പതിവായി നിരീക്ഷിക്കണമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ കയ്യിലുള്ള സ്മാര്‍ട് ഫോണിലെ ചില ആപ്പുകളെക്കുറിച്ച്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.

21 ആപ്പുകളുടെ വിവരങ്ങളാണ് പൊലിസ് പുറത്തുവിട്ടിരിക്കുന്നത്. കാല്‍ക്കുലേറ്റര്‍ മുതല്‍ സ്‌നാപ്ചാറ്റില്‍ തുടങ്ങി ഇന്‍സ്റ്റാഗ്രാം വരെ അവയില്‍ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഇത്തരം ആപ്പുകള്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലിസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍

ഇത്തരം ആപ്പുകള്‍ ഒരുപക്ഷേ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ, വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷേ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi