ന്യൂഡല്‍ഹി: സെമികണ്ടക്ടർ മിഷനു കീഴില്‍ 3,963 കോടി രൂപ ചെലവില്‍ രണ്ട് സെമികണ്ടക്ടർ നിർമ്മാണയൂണിറ്റുകള്‍ കൂടി ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ഗുജറാത്തിലാണ് രണ്ട് യൂണിറ്റുകളും സ്ഥാപിക്കുക. 2,230 പേർക്ക് നേരിട്ട് തൊഴിലവസാരം സൃഷ്ടിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഗാലിയം നൈട്രൈഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ വാണിജ്യ മിനിമൈക്രോ എല്‍ഇഡി ഡിസ്‌പേ്‌ള യൂണിറ്റ് ഗുജറാത്തിലെ ധോലേരയിലും സെമികണ്ടക്ടർ പാക്കേജിങ് യൂണിറ്റ് സൂറത്തിലുമാണ് സ്ഥാപിക്കുക.

