തിരുവനന്തപുരം: ഗോപന്‍ സ്വാമി എന്നറിയപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര ഗോപന്റെ വിവാദ മരണത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിച്ച് പൊലീസ്.
നെയ്യാറ്റിന്‍കര ഗോപന്റെ മരണം സമാധിയോ കൊലപാതകമോ അല്ലെന്നും ഹൃദയാഘാതം മൂലമുള്ള മരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച ശേഷമാണ് ഗോപന്റെ മൃതദേഹമെടുത്ത് മക്കള്‍ സമാധിയിരുത്തിയതെന്നും പൊലീസ് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോപന്‍ സ്വാമിയെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി മണിയന്റെ മരണമാണ് വിവാദമായത്. ഭാര്യയും മക്കളും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കിയതാണ് ഗോപന്റെ മൃതദേഹം സമാധിയിരുത്തിയത്. മരണ വിവരം കുടുംബം മറ്റാരെയും അറിയിച്ചിരുന്നില്ല. ഗോപന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. കൊലപാതകമാണെന്നതുള്‍പ്പെടെ ആരോപണം ഉയര്‍ന്നതോടെയാണ് കോണ്‍ക്രീറ്റ് പൊളിച്ച് മൃതദേഹമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ കുടുംബം പ്രതിഷേധിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വീണ്ടും അടക്കം ചെയ്തു.

