Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി? ട്രഷറികള്‍ക്ക് നിയന്ത്രണം

സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി? ട്രഷറികള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിന്റെ തെളിവായി ട്രഷറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യമായ ചെലവ് ഒഴികെയുള്ള ഒരു ബില്ലും പാസ്സാക്കേണ്ടെന്ന് ധനകാര്യ വകുപ്പ് ട്രഷറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശമ്ബളം, പെന്‍ഷന്‍, സേവിങ്സ് അക്കൗണ്ടിലെ പണമിടപാട്, മരുന്നുകള്‍ക്കുള്ള പണം, ലൈഫ് പദ്ധതി, ശബരിമലയ്ക്കായുള്ള ചെലവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിങ്ങനെ 31 ഇനങ്ങളിലേക്കായുള്ള ചെലവുകള്‍ ഒഴിച്ച്‌ മറ്റൊന്നിനും പണം നല്‍കേണ്ട എന്നാണ് ധനകാര്യ വകുപ്പിന്റെ നിര്‍ദേശം.

ട്രഷറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാലാവണം ഇത്തരത്തില്‍ ട്രഷറി നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi