ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തും. ബ്രിക്‌സ് ഉച്ചകോടിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ചൈന ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഷി ജിന്‍പിങ് ഡല്‍ഹിയിലെത്തുമോ എന്ന കാര്യത്തില്‍ ചൈന വിവരങ്ങളൊന്നും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഔദ്യോഗികമായി സ്ഥിരീകരിണമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചത്. പിന്നാലെ പ്രസിഡന്റിന്റെ സന്ദര്‍ശന വിവരം മന്ത്രാലയം പ്രസ്താനയിലൂടെയാണ് സ്ഥിരീകരിച്ചത്.
ഏഴു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 12, 13 തിയതികളിലാണ് ബ്രിക്‌സ് ഉച്ചകോടി.

