Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ എകെ 47 അടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി, അന്വേഷണം ആരംഭിച്ചു

സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ എകെ 47 അടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി, അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തില്‍ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തില്‍ കനത്ത സുരക്ഷാവീഴ്ച.

സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തില്‍ നിന്ന് 4 എകെ-47 റൈഫിളുകള്‍, 6 പിസ്റ്റളുകള്‍, 1 ഇന്‍സാസ് റൈഫിള്‍ എന്നിവയടക്കം 11/12 ആയുധങ്ങളും വെടിയുണ്ടകളുമാണ് മോഷണം പോയത്.

ഞായറാഴ്ച രാത്രിയിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും വാതിലും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ബൊല്ലാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൈനിക മേഖലയില്‍ നടന്ന അതിക്രമത്തില്‍ സൈന്യവും പോലീസും ചേര്‍ന്ന് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രിത പ്രതിരോധ മേഖലയായതിനാല്‍ പോലീസ് കേസിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. ആയുധങ്ങള്‍ സൂക്ഷിക്കുന്ന വിഭാഗത്തിലേക്ക് പ്രവേശനം പരിമിതമായതിനാല്‍, അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഒരാള്‍ക്ക് പങ്കുണ്ടെന്നുമാണ് സൈന്യം വിലയിരുത്തുന്നത്. സംഭവം നടന്നയുടന്‍ ആര്‍മി ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. മാല്‍ക്കാജ്ഗിരി പോലീസ് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi