Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിദ്ധരാമയ്യ രാജിവച്ചു; ഡി.കെ. ഇനി കര്‍ണാടക മുഖ്യമന്ത്രി

സിദ്ധരാമയ്യ രാജിവച്ചു; ഡി.കെ. ഇനി കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: മുഖ്യമന്ത്രി പദം രാജിവയ്ക്കുകയാണെന്ന് കെ.സിദ്ധരാമയ്യ മന്ത്രിസഭാംഗങ്ങളെ അറിയിച്ചു. വസതിയില്‍ ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിനിടെയാണ് പ്രഖ്യാപനം നടത്തിയത്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തിയിരുന്നു. രാജി സമര്‍പ്പിക്കുന്നതിനായി സിദ്ധരാമയ്യ ഉച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. ഡി.കെ.ശിവകുമാറിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

വസതിയിലെത്തിയ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും കെട്ടിപ്പിടിച്ചു. ശിവകുമാര്‍ സിദ്ധരാമയ്യയുടെ പാദങ്ങള്‍ തൊട്ട് അനുഗ്രഹം വാങ്ങി. സിദ്ധരാമയ്യ ഇന്ന് വൈകിട്ട് 3 മണിക്ക് രാജി സമര്‍പ്പിക്കും. സിദ്ധരാമയ്യ ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പട്ടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞാല്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഫോര്‍മുലകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രി വ്യാഴാഴ്ചയോ തൊട്ടടുത്ത ദിവസങ്ങളിലോ രാജിവച്ചേക്കാമെന്ന് മുതിര്‍ന്ന എംഎല്‍എ ആര്‍.വി. ദേശ്പാണ്ഡെയും പറഞ്ഞു. താന്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു. രാജിവയ്ക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. രാജിയില്‍നിന്ന് പിന്‍മാറണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹൈക്കമാന്‍ഡിന് വാക്ക് നല്‍കിയിട്ടുണ്ടെന്നും അത് മാനിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞതായും ദേശ്പാണ്ഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി. രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം പറയുന്നു. ഇതു സംബന്ധിച്ച്‌ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi