Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിഒഎഐ ഡയറക്ടര്‍ ജനറലായി എസ്‌പി കൊച്ചാറിനെ നിയമിച്ചു

സിഒഎഐ ഡയറക്ടര്‍ ജനറലായി എസ്‌പി കൊച്ചാറിനെ നിയമിച്ചു

ന്യൂ ഡല്‍ഹി: സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായി എസ്‌പി കൊച്ചാറിനെ നിയമിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗത്തിന്റെ തലവനായിരുന്നു ഇദ്ദേഹം. രാജന്‍ എസ് മാത്യു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് എസ്‌പി കൊച്ചാറിനെ നിയമിക്കുന്നത്. സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചത് രാജന്‍ എസ് മാത്യു ആയിരുന്നു. എസ്പി കൊച്ചാര്‍ ടെലികോം സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഭാരതി എയര്‍ടെല്ലിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗത്തിന്റെ സിഒഒ ആയ അജയ് പുരിയെ സിഒഎഐ ചെയര്‍മാനായും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi